Breaking

Tuesday, December 24, 2019

സ്വിസ് ബാങ്ക് അക്കൗണ്ട്: വിവരം പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലൊപ്പിട്ട നികുതിയുടമ്പടിപ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്രനിലപാട്. കള്ളപ്പണം സംബന്ധിച്ച് മറ്റുരാജ്യങ്ങൾ കൈമാറിയ വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശരേഖയ്ക്കു മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശസർക്കാരുകളിൽനിന്നു സ്വീകരിക്കുന്ന വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഉദ്ധരിച്ചാണ് വിവരം നിഷേധിച്ചത്. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലൊപ്പിട്ട വിവരകൈമാറ്റ ഉടമ്പടിയുടെ ആദ്യഘട്ട പ്രകാരമുള്ള വിവരങ്ങൾ സെപ്റ്റംബറിൽ ഇന്ത്യക്കു ലഭിച്ചിരുന്നു. നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻ.ഐ.എഫ്.എം.) കണക്കനുസരിച്ച് 1990-2008 കാലത്ത് ഇന്ത്യയിൽനിന്നുള്ള കള്ളപ്പണം 9,41,837 കോടി രൂപയാണ്. Content Highlights:Finance ministry declines to share Swiss bank accounts details of Indians citing confidentiality


from mathrubhumi.latestnews.rssfeed https://ift.tt/35SEDrc
via IFTTT