പെരുമ്പാവൂർ: ഓസ്ട്രേലിയയിൽ നടന്ന കാറപകടത്തിൽ വെങ്ങോല സ്വദേശികളായ നവദമ്പതിമാർ മരിച്ചു. ഒക്ടോബർ 28-ന് വിവാഹിതരായി ഓസ്ട്രേലിയയ്ക്ക് പോയ ദമ്പതിമാരാ ണ് കാറപകടത്തിൽ മരിച്ചത്. വെങ്ങോല തോമ്പ ആൽബിൻ ടി. മാത്യു (30), ഭാര്യ കോതമംഗലം മുളവൂർ പുതുമനക്കുടി നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്. നവംബർ 20-നാണ് ഇവർ ഓസ്ട്രേലിയയ്ക്ക് പോയത്. ഓസ്ട്രേലിയയിൽ ന്യൂസൗത്ത് വേൽസിലെ ഡബ്ലോക്കടുത്തുണ്ടായ അപകടത്തിൽ കാർ റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടമെന്ന് കരുതുന്നു. അവിടെ നഴ്സ് ആയിരുന്നു നിനു സൂസൻ. റിട്ട. എസ്.ഐ. വെങ്ങോല തോമ്പ്ര വീട്ടിൽ മാത്യുവിന്റെയും വൽസയുടേയും മകനാണ് ആൽബിൻ. സഹോദരൻ എൽബിനും ഓസ്ട്രേലിയയിലാണ്. കോതമംഗലം മുളവൂർ പുതുമനക്കുടിയിൽ റിട്ട.എൽ.ഐ.സി. ഉദ്യോഗസ്ഥൻ എൽദോയുടേയും സാറാമ്മയുടേയും മൂത്ത മകളാണ് നിനു. രണ്ടു സഹോദരിമാരുണ്ട്. Content Highlights:Car Accident, Australia
from mathrubhumi.latestnews.rssfeed https://ift.tt/35KOcZg
via
IFTTT