Breaking

Monday, December 9, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ ഹോസ്റ്റൽ റെയ്ഡ്: എസ്.ഐ.യ്ക്കു സ്ഥലംമാറ്റം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തെത്തുടർന്ന് പാളയത്തെ ഗവൺമെന്റ് കോളേജ് മെൻസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം. കന്റോൺമെന്റ് എസ്.ഐ. പി.എസ്.ബിനുവിനെയാണ് ക്രൈം ഡിറ്റാച്ച്മെന്റിലേക്കു മാറ്റിയത്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തെത്തുടർന്ന് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നടന്ന റെയ്ഡിലും എസ്.ഐ. ബിനു പങ്കെടുത്തിരുന്നു. ഇവിടെനിന്നു ചോദ്യക്കടലാസ് കണ്ടെത്തിയതാണ് പി.എസ്.സി. പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ പിന്നാലെയുണ്ടായ സംഭവങ്ങൾക്കെല്ലാം വഴിത്തിരിവായത്. ഈ ഘട്ടത്തിൽ എസ്.ഐ.യെ തരംതാഴ്ത്തിയിരുന്നു. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നടപടി മരവിപ്പിച്ചു. ഒരാഴ്ച മുൻപ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന പരിശോധനയിലും ബിനു പങ്കെടുത്തിരുന്നു. എ.സി.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടികൂടിയ അഞ്ചുപേർ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവർ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞതും എസ്.െഎ.യാണ്. തുടർന്നാണ് സ്ഥലംമാറ്റം. content highlights:university college hostel raid


from mathrubhumi.latestnews.rssfeed https://ift.tt/2rikbBb
via IFTTT