Breaking

Thursday, December 19, 2019

റേഷൻകടകളിലൂടെ മീനും മുട്ടയും ഇറച്ചിയും

ന്യൂഡൽഹി: അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും വരിനിന്നു വാങ്ങിയ റേഷൻകടകളിൽനിന്ന് ഇറച്ചിയും മീനും മുട്ടയും കിട്ടുമോ? അങ്ങനെയൊരു നിർദേശം നടപ്പാക്കാനുള്ള ആലോചനയിലാണ് നീതി ആയോഗ്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടിണിസൂചികയിൽ ഏറെ പിന്നിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം പരിഗണിക്കുന്നത്. മാംസ്യം (പ്രോട്ടീൻ) ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡിനിരക്കിൽ പൊതുവിതരണ സംവിധാനത്തിലൂടെ നൽകിയാൽ പോഷകാഹാര പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിക്കാമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. പ്രമുഖ എൻ.ജി.ഒ. 'വെൽറ്റ് ഹങ്കർ ഹൽഫെറ്റി' ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയിൽ പാകിസ്താനും പിന്നിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്. കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണിതിന്റെ സർവേ നടന്നത്. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയർന്നവില കാരണം ദരിദ്രർ ഭക്ഷണത്തിൽനിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്. നീതി ആയോഗിന്റെ 15 വർഷ പദ്ധതികളടങ്ങിയ ദർശനരേഖ 2035-ൽ ഈ നിർദേശം സ്ഥാനം പിടിച്ചേക്കുമെന്നു സൂചനയുണ്ട്. അടുത്ത വർഷമാദ്യം ദർശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. Content Highlights: New plan from next year onwards


from mathrubhumi.latestnews.rssfeed https://ift.tt/2Euz6uQ
via IFTTT