Breaking

Monday, December 16, 2019

ഷര്‍ട്ടൂരി പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ഥികള്‍ വീണ്ടും തെരുവിൽ; അലിഗഢ് ഒഴിപ്പിക്കുമെന്ന് പോലീസ്

ന്യൂഡൽഹി/ ലഖ്നൗ: കഴിഞ്ഞദിവസം വൻ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ച ജാമിയ മിലിയ സർവകലാശാലയിൽ തിങ്കളാഴ്ച രാവിലെയും വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. പോലീസ് അതിക്രമത്തിൽ ഡൽഹി പോലീസിനെതിരേനടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാർഥികൾ ഷർട്ടുകൾ ധരിക്കാതെയാണ് സർവകലാശാല ഗേറ്റിന് മുന്നിലെ സമരത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സർവകലാശാല ഹോസ്റ്റലുകളിൽനിന്ന് ചില വിദ്യാർഥികളെല്ലാം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. അതിനിടെ, കഴിഞ്ഞദിവസം സംഘർഷമുണ്ടായ അലിഗഢ് മുസ്ലീം സർവകലാശാലയിൽനിന്ന് മുഴുവൻ വിദ്യാർഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. എല്ലാ വിദ്യാർഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം പോലീസ് പരമാവധി സംയമനം പാലിച്ചെന്നും ഉത്തർപ്രദേശ് പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലീം സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. സംഘർഷത്തിൽ 15 ഓളം പോലീസുകാർക്കും 30 ഓളം വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു. സംഘർഷത്തെ തുടർന്ന് മീററ്റ്, അലിഗഢ്, സഹാറൻപുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. Content Highlights:citizenship amendment act; jamia milia students protest continues,up police action in aligarh campus


from mathrubhumi.latestnews.rssfeed https://ift.tt/36CL2qs
via IFTTT