Breaking

Sunday, December 15, 2019

പതിനെട്ടാംപടിയിലെ പോലീസുകാർക്ക് ദേവസ്വം ബോർഡ് വക ബിസ്‌കറ്റും ഹോർലിക്‌സും

ശബരിമല: പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ദേവസ്വം ബോർഡ് ഹോർലിക്സും ബിസ്കറ്റും നൽകും. തീർഥാടകരെ പതിനെട്ടാംപടി കയറാൻ സഹായിക്കുന്ന പോലീസുകാർക്ക് ഊർജം പകരാൻ എന്തെങ്കിലും നൽകണമെന്ന സ്പെഷ്യൽ കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഹോർലിക്സും ബിസ്കറ്റും പോലീസ് മെസിലേക്ക് ദേവസ്വം ബോർഡ് കൈമാറും. പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്നവർക്ക് പഴം അടക്കമുള്ളവ നൽകണമെന്ന നിർദേശവും പരിഗണനയിലുണ്ട്. സന്നിധാനത്തെ പോലീസിന് പതിനെട്ടാംപടിയിലെ ജോലിയാണ് ഏറ്റവും കഠിനമായിട്ടുള്ളത്. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തിൽ പടികയറാൻ സഹായിക്കണം. ഒരു മിനിറ്റിൽ 90 പേർ പതിനെട്ടാംപടി കയറി മാറണം. അല്ലെങ്കിൽ പമ്പ വരെ ക്യൂ വരും. 10 പോലീസുകാർ വീതമാണ് ഒരേസമയം ഈ ജോലി ചെയ്യുന്നത്. തുടർച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. അപ്പോഴേക്കും തളരും. ഒരോ 20 മിനിറ്റ് കൂടുമ്പോഴും പോലീസുകാർ മാറും. ഓരോ ഗ്രൂപ്പിനും നാല് മണിക്കൂറാണ് പതിനെട്ടാംപടിയിൽ ഡ്യൂട്ടി. നാല് മണിക്കൂറിനുശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും. എ.ആർ. ക്യാമ്പിൽനിന്നുള്ള ചെറുപ്പക്കാരെയാണ് പതിനെട്ടാംപടിയിൽ നിയോഗിക്കുന്നത്. content highlights:horlicks and biscuits provided for sabarimala police, pathinettampadi duty


from mathrubhumi.latestnews.rssfeed https://ift.tt/2Eh9Vfb
via IFTTT