ഷില്ലോങ്: ജനാധിപത്യത്തിൽ ഭിന്നതഅത്യാവശ്യമാണെന്നും അത് താല്പര്യമില്ലാത്തവർ വടക്കൻ കെറിയയിലേയ്ക്ക് പോകണമെന്നും മേഘാലയാ ഗവർണർ തഥാഗതാ റോയി. ട്വിറ്ററിലൂടെയാണ് മേഘാലയാ ഗവർണറുടെ വിവാദ പ്രസ്താവന. വിവാദങ്ങൾ ഉയരുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ രണ്ട് കാര്യങ്ങൾ ഒരിക്കലും കാണാതിരിക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒന്ന് ഒരു കാലത്ത് രാജ്യം മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടു. രണ്ട്, ജനാധിപത്യത്തിൽ ഭിന്നിപ്പ് അത്യാവശ്യമാണ്. നിങ്ങൾക്ക് അത് താൽപ്പര്യമില്ലെങ്കിൽ ഉത്തര കൊറിയയിലേക്ക് പോകുക. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധക്കാർ രാജ്ഭവൻ കവാടത്തിന് മുന്നിൽ എത്തുന്നതിന് മുമ്പാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംസ്ഥനത്തിന് പുറത്തുള്ളവർ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിർദ്ദിഷ്ട ഓർഡിനൻസിന് ഗവർണർ അനുമതി നൽകണമെന്നും സംസ്ഥാനത്ത് ലൈൻ പെർമിറ്റ് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. Content Highlights:Go To North Korea, says Meghalaya Governor Amid Citizenship Act Protests
from mathrubhumi.latestnews.rssfeed https://ift.tt/38wAif7
via
IFTTT