ന്യൂയോർക്ക്: സൗദി അറേബ്യയിൽനിന്നുള്ള സൈനിക ഉദ്യോഗസ്ഥർക്കുള്ള പരിശീലനം യു.എസ്. താത്കാലികമായി നിർത്തിവെച്ചു. ആയുധ പരിശീലനം, വിമാനം പറത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയാണ് താത്കാലികമായി നിർത്തിവെച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഫ്ളോറിഡയിലെ പെൻസകോല സൈനികത്താവളത്തിൽ സൗദി വ്യോമസേന ഉദ്യോഗസ്ഥൻ മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സൗദിയിൽനിന്ന് ഏകദേശം മുന്നൂറിലധികം വ്യോമസേന വിദ്യാർഥികളാണ് നിലവിൽ യു.എസിൽ പരിശീലനം തേടുന്നത്. പുതിയ നടപടി ഇവരെയെല്ലാം ബാധിക്കും. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് പെന്റഗണും അറിയിച്ചു. വ്യോമസേന വിദ്യാർഥികൾക്ക് പുറമേ സൗദിയിൽനിന്നുള്ള എല്ലാ സൈനിക വിദ്യാർഥികൾക്കും പുതിയ തീരുമാനം ബാധകമാണെന്നും അതേസമയം, കോഴ്സ് വർക്ക്, ഇംഗ്ലീഷ് ഭാഷ ക്ലാസുകൾ തുടങ്ങിയവ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ ആറ് വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ആറരയോടെയാണ് ഫ്ളോറിഡയിലെ യു.എസിന്റെ പെൻസകോല നാവികസേനാ ആസ്ഥാനത്ത് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയുതിർത്ത സൗദി വ്യോമസേന ഉദ്യോഗസ്ഥൻ മുഹമ്മദ് സയിദ് അൽഷംറാനി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. പെൻസകോള സൈനികത്താവളത്തിൽ പരിശീലനത്തിലുള്ള സൗദി വ്യോമസേനയിലെ സെക്കൻഡ് ലെഫ്റ്റനന്റ് ആയിരുന്നു മുഹമ്മദ് സയീദ് അൽഷംറാനി. 2017-ലാണ് ഇയാൾ മൂന്നുവർഷത്തെ പരിശീലനപരിപാടിയിൽ ചേർന്നത്. Content Highlights:usa halts military training for all saudi military personnel
from mathrubhumi.latestnews.rssfeed https://ift.tt/2PBJMga
via
IFTTT