Breaking

Monday, December 9, 2019

കൊല്ലം ഓച്ചിറയിലെ ബാങ്കില്‍ കവര്‍ച്ചാശ്രമം; മോഷ്ടാവ് കടന്നുകളഞ്ഞത് മൊബൈല്‍ ഫോണും ഉപേക്ഷിച്ച്

കൊല്ലം: ഓച്ചിറയിലെ ബാങ്കിൽ കവർച്ചാശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് തിങ്കളാഴ്ച പുലർച്ചെ 2.55 ഓടെ കവർച്ചാശ്രമമുണ്ടായത്. പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് കെട്ടിടത്തിന്റെ ജനൽപ്പാളിയുടെ കമ്പി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടർന്ന് ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. ഇതിനിടെ സിസിടിവി തകർക്കാനും ശ്രമമുണ്ടായി. സിസിടിവി തകർക്കാൻ ശ്രമിച്ചതോടെ ബാങ്കിന്റെ എറണാകുളത്തെ പ്രധാന സെർവറിലേക്ക് അപായ സൂചന ലഭിച്ചിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ വന്നതോടെ മോഷ്ടാവ് ജനൽവഴി തന്നെ കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ ബാങ്കിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. Content Highlights:theft attempt in south indian bank kollam oachira branch


from mathrubhumi.latestnews.rssfeed https://ift.tt/2PpB30B
via IFTTT