ഹൈദരാബാദ്: പോലീസിനും സർക്കാരിനും നന്ദിയെന്നും തന്റെ മകളുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കുമെന്നും ഹൈദരാബാദിലെ വനിതാ ഡോക്ടറുടെ പിതാവ്.മകളെ പീഡനത്തിരയാക്കി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നാല് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകൾ മരിച്ച് 10 ദിവസമായെന്നും ഇത്രയും വേഗം നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ 28 നാണ് ഇരുപത്തിയാറുകാരിയായ ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ് നഗർ ദേശീയപാതയിലെ പാലത്തിനടിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നീ ലോറി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികൾരക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവെച്ചതെന്ന് സൈബരാബാദ് പോലീസ് കമ്മിഷണർ വി സി സജ്ജനാർ മാധ്യമങ്ങളെ അറിയിച്ചു. Content Highlights: Father of raped and murdered veterinary doctor responds about the gun shot death of the accused
from mathrubhumi.latestnews.rssfeed https://ift.tt/2PjJri5
via
IFTTT