Breaking

Friday, December 6, 2019

ഗവര്‍ണറും മമതയും വീണ്ടും ഏറ്റുമുട്ടലില്‍; ഗവര്‍ണര്‍ വീണ്ടും ബംഗാള്‍ നിയമസഭ സന്ദര്‍ശിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും തമ്മിലുള്ള പോര് തുടരുന്നു. ബംഗാൾ നിയമസഭ സന്ദർശനത്തിൽ അപമാനിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച ഗവർണർ ജഗ്ദീപ് ധൻകർ വീണ്ടും നിയമസഭ സന്ദർശനത്തിന് ഒരുങ്ങുന്നു. രാജ്ഭവൻ പുറത്തുവിട്ട ഗവർണറുടെ വെള്ളിയാഴ്ചത്തെ പരിപാടി പ്രകാരം അദ്ദേഹം ഭാര്യയ്ക്കൊപ്പം പശ്ചിമ ബംഗാൽ നിയമസഭ സന്ദർശിക്കുകയും അംബ്ദേക്കർപ്രതിമയിൽ പുഷ്പാർച്ചന നടത്തുകയുംചെയ്യും. വ്യാഴാഴ്ച നിയമസഭയിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടതിൽ പ്രകോപിതനായ ഗവർണർ, സ്പീക്കർ അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവർണർക്കായി പ്രത്യേകം നീക്കിവെച്ചിട്ടുള്ള മൂന്നാം നമ്പർ ഗേറ്റാണ് പൂട്ടിയിരുന്നത്. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമായുള്ള കവാടത്തിലൂടെയാണ് അദ്ദേഹം തന്റെ മുറിയിലേക്കെത്തിയത്. നിയമസഭ പിരിയുന്നുവെന്ന് അറിയിച്ചാൽ അതിനർഥം സഭാമന്ദിരം പൂട്ടിയിടുന്നു എന്നല്ല. എന്റെ മുറിയിലെ ചില സൗകര്യങ്ങൾ പരിശോധിക്കുന്നതിനും വായനാമുറി ഉപയോഗിക്കുന്നതിനുമായി ഞാൻ എത്തുമെന്ന് സ്പീക്കറെ അറിയിച്ചതാണ്. നമ്മുടെ ജനാധിപത്യചരിത്രത്തിനുതന്നെ അപമാനകരമാണ് സ്പീക്കറുടെ നടപടി -ഗവർണർ പറഞ്ഞു. ജൂണിൽ അധികാരം ഏറ്റെടുത്തത് മുതൽ നിരവധി വിഷയങ്ങളിൽ മമത സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ദുർഗ പൂജയിൽ ഇരിപ്പിടം ക്രമീകരിക്കുന്നത് സംബന്ധച്ച വിഷയം മുതൽ സിങ്കൂരിലേയ്ക്കുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദർശനം വരെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഇടവെച്ചു. Content Highlights:West Bengal Governor Jagdeep Dhankhar to visit assembly again today


from mathrubhumi.latestnews.rssfeed https://ift.tt/2RpO9Of
via IFTTT