Breaking

Thursday, December 5, 2019

ഗുജ്‌റാളിന്റെ ഉപദേശം നരസിംഹറാവു കേട്ടിരുന്നെങ്കില്‍ 1984-ലെ കലാപം ഒഴിവാക്കമായിരുന്നു-മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപം ഐ.കെ.ഗുജ്റാളിന്റെ ഉപദേശം നരംസിംഹ റാവു ചെവിക്കൊണ്ടിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ഗുജ്റാളിന്റെ ഉപദേശം സ്വീകരിച്ച് സൈന്യത്തെ വിളിച്ച് എത്രയും പെട്ടെന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ 1984-ലുണ്ടായ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നാണ് മൻമോഹൻ സിങ്പറഞ്ഞത്. മുൻ പ്രധാനമന്ത്രി കൂടിയായ ഐ.കെ.ഗുജ്റാളിന്റെ 100-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു മൻമോഹൻ സിങ് ഇക്കാര്യം പറഞ്ഞത്. 1984-ലെ ദുഃഖകരമായ സംഭവം നടന്നപ്പോൾ, ഗുജ്റാൾജി ആ വൈകുന്നേരം ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിന്റെ വസതിയിലെത്തി പറഞ്ഞു, സ്ഥിതി വളരെ ഗുരുതരമാണ്. സർക്കാർ സൈന്യത്തെ വിളിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഈ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ 1984-ൽ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മൻമോഹൻ സിങ് പറഞ്ഞു. 1984-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പ്രതികളാണ്. Content Highlights:1984 riots could have been avoided if Gujral's advice was heeded-Manmohan Singh


from mathrubhumi.latestnews.rssfeed https://ift.tt/2OQfU0r
via IFTTT