ലോസ് ആഞ്ജലിസ്: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെയും മകൾ ജിയാനയുടെയും ശവസംസ്കാരം കഴിഞ്ഞ വെള്ളിയാഴ്ച നടന്നെന്ന് റിപ്പോർട്ട്. തികച്ചും സ്വകാര്യമായാണ് ശവസംസ്കാര ചടങ്ങ് നടന്നത്. കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽ പസിഫിക് വ്യൂ മെമ്മോറിയൽ പാർക്കിലാണ് അച്ഛനും മകളും അന്ത്യവിശ്രമം കൊള്ളുന്നത്. കോബിയുടെ കുടുംബവീടിന് അടുത്താണിത്. കോബിക്കും ജിയാനയ്ക്കും 24-ന് ലോസ് ആഞ്ജലിസിലെ സ്റ്റേപ്പിൾസ് സെന്ററിൽ സ്മരണാഞ്ജലി ഒരുക്കിയിട്ടുണ്ട്. ഇരുപതിനായിരം പേർ പങ്കെടുക്കും. നാഷണൽ ഹോക്കി ലീഗിലെ ലോസ് ആഞ്ജലിസ് കിങ്സിന്റെ ആസ്ഥാനമാണിത്. ഗ്രാമി അവാർഡ് വിതരണം ഉൾപ്പെടെയുള്ള വൻ ചടങ്ങുകൾ നടക്കുന്ന സ്ഥലമാണ്. ജനുവരി 26-നാണ് ലോസ് ആഞ്ജലിസിൽ കോപ്റ്റർ തകർന്ന് കോബിയും ജിയാനയും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചത്. ജോൺ വെയ്ൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കോപ്റ്റർ കലബാസസിലെ ചെങ്കുത്തായ മലനിരകളിൽ തകർന്നുവീഴുകയായിരുന്നു. Content Highlights: Kobe Bryant laid to rest during private funeral
from mathrubhumi.latestnews.rssfeed https://ift.tt/3bw5PiN
via
IFTTT