Breaking

Friday, February 14, 2020

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; പരാതിയുമായി ഭാര്യ

അഹമ്മദാബാദ് : പട്ടീദാർ സമുദായ നേതാവ് ഹർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജൽ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജൽ പട്ടേലിൽ വീഡിയോ സന്ദേശത്തിലൂടെ രംഗത്തെത്തി. പട്ടേൽ സമരത്തിന്റെ പേരിലുള്ള കേസുകൾ ചുമത്തി ഹർദിക് പട്ടേലിനെ സർക്കാർ വേട്ടയാടുകയാണ്. അന്ന് ഹർദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരിൽ കേസെടുക്കുന്നില്ല. അവരിപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ് കിഞ്ജൽ പട്ടേൽ പറഞ്ഞു. അതേ സമയം ഫെബ്രുവരി 11-ന് ഡൽഹി വിജയത്തിൽ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഹർദിക് പട്ടേൽ ആരോപിച്ചിരുന്നു. നാല് വർഷം മുമ്പുള്ള സംഭവങ്ങളുടെ പേരിൽ ഗുജറാത്ത് പോലീസ് കേസുകളിൽ പ്രതിചേർത്ത്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:Hardik Patel missing since last 20 days, alleges Patidar leaders wife Kinjal Patel


from mathrubhumi.latestnews.rssfeed https://ift.tt/37oTlWV
via IFTTT