Breaking

Monday, February 17, 2020

കണക്കായിപ്പോയി!; കൊച്ചിയില്‍ കാണികളുടെ എണ്ണം കുത്തനെ കുറഞ്ഞു

കൊച്ചി: പ്രതിഭാശാലികളായ കളിക്കാർ... നേതൃപാടവമുള്ള കോച്ച്... വിജയത്തിനാവശ്യമായ ചേരുവകൾ ഉണ്ടായിട്ടും ഇത്തവണ പാളിപ്പോയ പരീക്ഷണമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ അവസാന ഹോം മത്സരമായപ്പോഴേക്കും കാണികളും ടീമിനെ കൈവിട്ടു. ബെംഗളൂരു എഫ്.സി.ക്കെതിരേ ശനിയാഴ്ച കൊച്ചിയിൽ നടന്ന കളി കാണാനെത്തിയത് 7754 പേർ. ആദ്യ നാലു സീസണുകളിലും കാണികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുനിന്ന ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കാണാൻ ഇത്തവണ 1,57,641 കാണികളാണെത്തിയത്. 1,36,996 പേർ എത്തിയ കഴിഞ്ഞവർഷത്തോട് താരതമ്യം ചെയ്യുമ്പോൾ ചെറിയ വർധനയുണ്ടെങ്കിലും മുൻ സീസണുകളെ അപേക്ഷിച്ച് കാണികൾ കുറഞ്ഞു. ഐ.എസ്.എൽ. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് കാണികളുടെ ശരാശരി 49111 ആയിരുന്നെങ്കിൽ രണ്ടാം സീസണിൽ അത് 52008 ആയി ഉയർന്നു. ആദ്യ വർഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വർധന. മൂന്നാം സീസണിൽ 49343 ശരാശരിയുണ്ടായിരുന്നു. നാലാം സീസണിൽ 31743 ആയും അഞ്ചാം സീസണിൽ 17125 ആയും കാണികളുടെ ശരാശരി എണ്ണം കുറഞ്ഞു. ഇത്തവണത്തെ ശരാശരി 17515. ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ട ഒമ്പത് മത്സരങ്ങളിൽ അഞ്ചും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്. മറ്റു നാലെണ്ണം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലും. രണ്ടാം സീസണിൽ ഡൽഹിക്കെതിരേ നടന്ന മത്സരത്തിനെത്തിയ 62087 കാണികളാണ് കൊച്ചിയിലെ റെക്കോഡ്. കളിയിലെ കണക്കുകളിൽ എത്ര മുന്നിലെത്തിയാലും മത്സരം ജയിക്കാനായില്ലെങ്കിൽ കാണികൾ കൈവിടുമെന്ന യാഥാർഥ്യമാണ് ഇത്തവണ തെളിഞ്ഞത്. കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരം കാണാൻ 36298 പേരെത്തിയപ്പോൾ പിന്നാലെ ജയങ്ങളില്ലാതെ ബ്ലാസ്റ്റേഴ്സ് വിയർത്തതോടെ കാണികളുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരുന്നു. സീസണിലെ കണക്ക്(എതിർ ടീം, കാണികൾ) 1. എ.ടി.കെ.- 36298 2. മുംബൈ എഫ്.സി.- 28445 3. ഒഡിഷ എഫ്.സി.- 20107 4. ഗോവ എഫ്.സി.- 21157 5. ജംഷേദ്പുർ എഫ്.സി.- 12772 6. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - 12168 7. ഹൈദരാബാദ് എഫ്.സി. - 9856 8. ചെന്നൈയിൻ എഫ്.സി. - 9084 9. ബെംഗളൂരു എഫ്.സി. - 7754 ബ്ലാസ്റ്റേഴ്സിന്റെഇതുവരെയുള്ള സീസണുകൾ (വർഷം, ആകെ കാണികൾ) 2014- 392886 2015- 364054 2016- 444087 2017- 285870 2018- 136996 2019- 157641 Content Highlights: Kerala Blasters stadium attendance poor performance


from mathrubhumi.latestnews.rssfeed https://ift.tt/37yO1QO
via IFTTT