ന്യൂഡൽഹി: മൂന്നാംവട്ടവും ഡൽഹി മുഖ്യമന്ത്രിപദത്തിലെത്തിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് മിലിന്ദ് മിലിന്ദ് ദേവ്റ. കെജ്രിവാൾ തന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിലിന്ദ് മിലിന്ദ് ദേവ്റയുടെ പോസ്റ്റ്. Sharing a lesser known & welcome fact — the @ArvindKejriwal-led Delhi Government doubled its revenues to ₹60,000 crore & maintained a revenue surplus over the last 5 years. Food for thought: Delhi is now one of India's most fiscally prudent governments pic.twitter.com/bBFjbfYhoC — Milind Deora मिलिंद देवरा (@milinddeora) February 16, 2020 അധികം ആർക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ്അരവന്ദ് കെജ്രിവാൾ നേതൃത്വം നൽകിയ ഡൽഹി സർക്കാർ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവർഷമായി റവന്യൂ സർപ്ലസ് നിലനിർത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി- എന്ന പിൻകുറിപ്പോടെയാണ് മിലിന്ദ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ മിലിന്ദിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ രംഗത്തെത്തി. സഹോദരാ, വേണമെങ്കിൽ കോൺഗ്രസ് വിട്ടോളൂ. ശേഷം അർധസത്യങ്ങൾ പ്രചരിപ്പിച്ചു കൊള്ളൂ- അജയ് മാക്കൻ ട്വീറ്റ് ചെയ്തു. കൂടാതെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഭരിച്ച സമയത്തെ സി.എ.ജി.ആർ. ശതമാനക്കണക്കുകളും അജയ് മാക്കൻ ട്വീറ്റിൽ കുറിച്ചു. Brother,you want to leave @INCIndia-Please do-Then propagate half baked facts! However,let me share even lesser know facts- 1997-98-BE (Revenue) 4,073cr 2013-14-BE (Revenue) 37,459cr During Congress Govt Grew at 14.87% CAGR 2015-16 BE 41,129 2019-20 BE 60,000 AAP Gov 9.90% CAGR — अजय माकन (@ajaymaken) February 16, 2020 content highlights:milind deora praises arvind kejrival, ajay maken criticises
from mathrubhumi.latestnews.rssfeed https://ift.tt/2SSCExB
via
IFTTT