സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്നാം ട്വന്റി-20യിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് വിജയിച്ചു. 223 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധ സെഞ്ചുറി നേടിയ ജോസ് ബട്ലർ, ജോണി ബെയർസ്റ്റോ, ഇയാൻ മോർഗൻ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ബട്ലർ 29 പന്തിൽ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 57 റൺസിലെത്തി. 34 പന്തിൽ നിന്നായിരുന്നു ബെയർസ്റ്റോവിന്റെ 64 റൺസ്. ഏഴു ഫോറും മൂന്നു സിക്സും ബെയർസ്റ്റോ നേടി. 22 പന്തിൽ 57 റൺസുമായി മോർഗൻ പുറത്താകാതെ നിന്നു. ഏഴു സിക്സാണ് മോർഗൻ അടിച്ചെടുത്തത്. നേരത്തെ ടെംബ ബാവുമയുടേയും ഹെയ്ന്റിച്ച് ക്ലാസന്റേയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ 222 റൺസിലെത്തിച്ചത്. ബാവുമ 24 പന്തിൽ 49 റൺസും ക്ലാസെൻ 33 പന്തിൽ 66 റൺസും നേടി. ആദ്യ രണ്ടു ട്വന്റി-20കളും ആവേശം നിറഞ്ഞതായിരുന്നു. ഒന്നാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് വിജയിച്ചപ്പോൾ രണ്ടാം ട്വന്റി-20യിൽ രണ്ടു റൺസ് വിജയത്തോടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. Content Highlights: England vs South Africa T 20 Series
from mathrubhumi.latestnews.rssfeed https://ift.tt/31Z6dlz
via
IFTTT