Breaking

Sunday, February 16, 2020

ഗെറ്റാഫെയ്ക്കിതിരേ വിജയം; കിരീടപ്പോരാട്ടം കടുപ്പിച്ച് ബാഴ്‌സ

ബാഴ്സലോണ: ലാ ലിഗയിൽ ഗെറ്റാഫെക്കെതിരേ വിജയലവുമായി ബാഴ്സലോണ കിരീടപ്പോരാട്ടം കടുപ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. അന്റോയ്ൻ ഗ്രീസ്മാനും സെർജിയോ റോബോർട്ടോയും ബാഴ്സക്കായി ഗോൾ നേടിയപ്പോൾ ഏയ്ഞ്ചൽ റോഡ്രിഗസ് ആണ് ഗെറ്റാഫയ്ക്കായി സ്കോർ ചെയ്തത്. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ബാഴ്സയുടെ രണ്ടു ഗോളുകൾ. 33-ാം മിനിറ്റിൽ മെസ്സിയുടെ പാസ്സിൽ നിന്ന് ഗ്രീസ്മാൻ ഗോൾ കണ്ടെത്തി. അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്. 39-ാം മിനിറ്റിൽ സെർജിയോ റോബർട്ടോയിലൂടെ ബാഴ്സ ലീഡ് രണ്ടാക്കി. 66-ാം മിനിറ്റിൽ ഏയ്ഞ്ചലിലൂടെ ഒരു ഗോൾ മടക്കിയ ഗെറ്റാഫെ അവസാന മിനിറ്റുകളിൽ ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും ബാഴ്സ പ്രതിരോധം പിടിച്ചുനിന്നു. 22-ാം മിനിറ്റിൽ ബാഴ്സ താരം ജോർഡി ആൽബ പരിക്കേറ്റ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. ജയിച്ചെങ്കിലും 24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തുതന്നെയാണ്. ബാഴ്സയേക്കാൾ ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡിനും 52 പോയിന്റാണുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ റയലാണ് മുന്നിലുള്ളത്. മറ്റു മത്സരങ്ങളിൽ വിയ്യാറയൽ ലെവാന്റയേയും ഗ്രാനഡ വില്ലാഡോളിഡിനേയും തോൽപ്പിച്ചു. അലാവെസിനെതിരേ മല്ലോർക്കയും വിജയം നേടി. Content Highlights: La Liga Barcelona vs Getafe Football


from mathrubhumi.latestnews.rssfeed https://ift.tt/38Ae2Ao
via IFTTT