Breaking

Monday, February 17, 2020

പന്ത്രണ്ടുകാരിയെ നാല് സഹപാഠികൾചേർന്ന് പീഡിപ്പിച്ചു

ചെന്നൈ: പുതുച്ചേരിയിൽ പന്ത്രണ്ടുകാരിയെ നാലു സഹപാഠികൾചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യ സ്കൂളിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രതികളായ നാല് ആൺകുട്ടികളും പന്ത്രണ്ടുവയസ്സുകാരാണ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് നാലുപേരെയും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുമ്പിൽ ഹാജരാക്കി. ജുവൈനൽ ഹോമിൽ രണ്ടുദിവസം പാർപ്പിച്ച ഇവരെ കഴിഞ്ഞദിവസം ജാമ്യത്തിൽ വിട്ടയച്ചു. സ്കൂൾപരിസരത്തുവെച്ചാണ് പെൺകുട്ടിയെ സഹപാഠികൾ ലൈംഗികമായി ഉപദ്രവിച്ചത്. വീട്ടിലെത്തിയപ്പോൾ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. ബാലപീഡന നിരോധന നിയമ(പോക്സോ)പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരയ്ക്കും പ്രതികൾക്കും പ്രായപൂർത്തിയാകാത്തതിനാൽ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് പോലീസ് അറിയിച്ചു. Content Highlights:school girl molested by her classmates, Chennai


from mathrubhumi.latestnews.rssfeed https://ift.tt/3bHWvbF
via IFTTT