Breaking

Monday, February 17, 2020

കരുത്തരായ കൊല്‍ക്കത്തയെ കീഴടക്കി; ചെന്നൈയിന്‍ പ്ലേ ഓഫിന് തൊട്ടടുത്ത്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ നിർണായക മത്സരത്തിൽ ജയത്തോടെ പ്രതീക്ഷകാത്ത് ചെന്നൈയിൻ എഫ്.സി. ആതിഥേയരായ എ.ടി.കെ. കൊൽക്കത്തയെ 3-1ന് തോൽപ്പിച്ചു. റാഫേൽ ക്രിവില്ലെറോ(ഏഴ്), ആന്ദ്രെ ഷെംബ്രി (39), നെരിയൂസ് വാൽസ്കിസ് (90+4) എന്നിവർ ചെന്നൈയിനായും റോയ് കൃഷ്ണ (40) എ.ടി.കെ.ക്കായും സ്കോർ ചെയ്തു. ഈ വിജയം ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷ വർഝിപ്പിച്ചതോടൊപ്പം കൊൽക്കത്തയുടെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തകർക്കുകയും ചെയ്തു. ഐ.എസ്.എൽ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്നവരാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക. ഇപ്പോൾ കൊൽക്കത്തയ്ക്ക് 33 പോയിന്റും എഫ്.സി ഗോവയ്ക്ക് 36 പോയിന്റുമുണ്ട്. ഇനി ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. അവസാന മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയാണ് ഗോവയ്ക്ക് ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യാം. ഈ വിജയത്തോടെ ചെന്നൈയിന് 16 മത്സരങ്ങളിൽ 25 പോയിന്റായി. ഇപ്പോഴും ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ. ഫെബ്രുവരി 21-ന് മുംബൈയ്ക്കെതിരായ മത്സരം വിജയിച്ചാൽ ചെന്നൈയിന് പ്ലേ ഓഫിലേക്ക് മുന്നേറാം. Content Highlights: ISL 2020 ATK vs Chennaiyin FC


from mathrubhumi.latestnews.rssfeed https://ift.tt/39ENTAz
via IFTTT