Breaking

Monday, February 10, 2020

ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ പിതാവ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ജോലി നഷ്ടമായതിൽ മനംനൊന്ത് പിതാവ് രണ്ടു മക്കളെ കൊലപ്പെടുത്തി മെട്രോയ്ക്ക് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. ന്യൂഡൽഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം. ഷാലിമാർ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാൻ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഷാലിമാർബാഗിലെ ഉരക്കടലാസ് നിർമാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുർ. കമ്പനി പൂട്ടിയതിനെ തുടർന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതിൽ മധുറിന് കടുത്ത മാനസികസമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മധുറിന്റെ ഭാര്യ മാർക്കറ്റിൽ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ യുവതി കുട്ടികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദർപുർ ബദ്ലി മെട്രോ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Man commit suicide after killing children in NewDelhi


from mathrubhumi.latestnews.rssfeed https://ift.tt/2SwR6eH
via IFTTT