Breaking

Monday, February 10, 2020

ഇന്ത്യാവിഭജനം നന്നായി, ഇല്ലെങ്കില്‍ ജിന്നയുടെ ലീഗ്‌ രാജ്യത്തെ അസ്ഥിരപ്പെടുത്തിയേനെ- നട്‌വര്‍ സിങ്

ന്യൂഡൽഹി: ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി ഇല്ലായിരുന്നെങ്കിൽജിന്നയുടെമുസ്ലിം ലീഗ് ഈ രാജ്യത്തെ പ്രവർത്തിക്കാൻ അനുവദിക്കില്ലായിരുന്നുവെന്ന് പ്രമുഖ കോൺഗ്രസ്സ്നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നട്വർസിങ്.എം.ജെ. അക്ബറിന്റെ പുതിയ പുസ്തകമായ Gandhhs Hinduism, The struggle against Jinnahs Islam എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായെന്നാണ് എൻറെകാഴ്ചപ്പാട്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ സംഘർഷഭരിതമായ ദിനങ്ങൾ ഉടലെടുക്കുമായിരുന്നു. അത്തരത്തിൽ ആദ്യമുണ്ടായ സംഭവം 1946 ഓഗസ്റ്റ് 16-ന് കൊൽക്കത്തയിലാണ്. ആയിരക്കണക്കിന് ഹിന്ദുക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് മുസ്ലിങ്ങൾ ബിഹാറിലും കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് രാജ്യത്തെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നുള്ളതു കൊണ്ട് തന്നെ പിന്നെ കാര്യങ്ങളെല്ലാം അസാധ്യമാവുമായിരുന്നു", നട്വർസിങ് പറഞ്ഞു. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് രാജ്യത്തെ വിഭജിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാവാൻ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അനുരണനങ്ങളായാണ് കൊൽക്കത്തയിലും ബിഹാറിലും വർഗ്ഗീയ കലാപങ്ങൾ പിന്നീട് പൊട്ടിപ്പുറപ്പെട്ടത്. മാത്രവുമല്ല 1946 സെപ്റ്റംബർ 2-ന് രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ ഭാഗമാവാൻ ജിന്ന തയ്യാറാവാതിരുന്നതും പിന്നീട് ഭാഗമായപ്പോൾ അവർ മുന്നോട്ടുവെച്ച എല്ലാ പ്രമേയങ്ങളെയും ജിന്ന തള്ളിയതും തന്റെ നിലപാട് ആവർത്തിക്കാൻ നട്വർ സിങ് ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യയെ വിഭജിച്ചില്ലായിരുന്നുവെങ്കിൽ മുസ്ലിം ലീഗ് കാര്യങ്ങൾ എത്രത്തോളം കുഴപ്പത്തിലാക്കിയേനേ എന്ന് നിങ്ങൾക്ക്ഊഹിക്കാമായിരുന്നുവെന്നും നട്വർ സിങ് വിശദീകരിച്ചു. content highlights:Glad that India was partitioned, or else Muslim League wouldnt have allowed the country to function says Natwar Singh


from mathrubhumi.latestnews.rssfeed https://ift.tt/2uA4oPv
via IFTTT