Breaking

Thursday, May 2, 2019

മുസ്‌ലിം ലീഗ് വിമതയോഗം: തർക്കം പരിഹരിക്കാൻ ഇന്ന് കൗൺസിൽ യോഗം

കോഴിക്കോട്: മുസ്‌ലിം ലീഗിന്‍റെ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ നിലനിൽക്കുന്ന വിഭാഗീയത പരിഹരിക്കാനുള്ള കൗൺസിൽ യോഗം ഇന്ന് ചേരും. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തർക്കം.

ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കൾ വിമതയോഗം ചേർന്നിരുന്നു. ഇതിനെ തുടർന്ന് വിമതയോഗം ചേർന്ന നേതാക്കളോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. തർക്കം ഉടൻ പരിഹരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. 



from Anweshanam | The Latest News From India http://bit.ly/2VDOTS5
via IFTTT