Breaking

Tuesday, February 11, 2020

ഡല്‍ഹി ആര് ഭരിക്കും, ഇന്നറിയാം...

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ ചൊവ്വാഴ്ച പത്തോടെ അറിയാം. പന്ത്രണ്ടോടെ ആദ്യ ഫലപ്രഖ്യാപനമുണ്ടാകും. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഡൽഹി പോലീസും അർധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഷഹീൻബാഗ്, ജാമിയാ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണം നിലനിർത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വർധിപ്പിക്കുന്നതിന് കോൺഗ്രസിനും ഫലം നിർണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും. 67.12 ശതമാനമാണ് പോളിങ്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്. ഇവ തള്ളിക്കളഞ്ഞ ബി.ജെ.പി. വലിയ ആത്മവിശ്വസം പ്രകടിപ്പിക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി എ.എ.പി. എത്തിയിട്ടുണ്ട്. content highlights;delhi election result will be declared today


from mathrubhumi.latestnews.rssfeed https://ift.tt/38j9b6D
via IFTTT