Breaking

Monday, February 10, 2020

എസ്.സി, എസ്.ടി നിയമഭേദഗതി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡൽഹി: എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു.പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീം കോടതി വിധിയെത്തുടർന്നാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവെച്ചത്. പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാർച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവർഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. വ്യാപക പ്രതിഷേധമുയർന്നതോടെ വിധിയെ ദുർബലപ്പെടുത്തും വിധം കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു. വിവാദ വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ പഴയ വ്യവസ്ഥകൾ നിലനിർത്തുംവിധം സുപ്രീം കോടതി 2019 സെപ്റ്റംബർ 30-ന് വിധിപറഞ്ഞിരുന്നു. Content Highlights:SC Upholds Validity Of SC/ST Amendment Act 2018


from mathrubhumi.latestnews.rssfeed https://ift.tt/2UCDwZN
via IFTTT