ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളിൽ റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയർന്ന പോളിങ്ങാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ സീലംപുരിലാണ് റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തിയത്. 70 നിയോജക മണ്ഡലങ്ങളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ സീലംപുരാണ് മുന്നിൽ. 61.7 ശതമാനം പോളിങ്ങാണ് ഇത്തവണ ഡൽഹിയിൽ രേഖപ്പെടുത്തിയത്. എന്നാൽ 2015ലേതുമായി താരതമ്യം ചെയ്യുമ്പോൾ ആറു ശതമാനം കുറഞ്ഞതായി കാണം. അന്ന് 67.12 ശതമാനമായിരുന്നു പോളിങ്ങ്. എന്നാൽ ഇത്തവണ സീലംപുരിൽ രേഖപ്പെടുത്തിയത് 71.4 ശതമാനം പോളിങ്ങാണ്. മുസ്ലീം ഭൂരിപക്ഷമണ്ഡലമായ മുസ്തഫാബാദ്,ബബർപുർ,സീമ പുരി എന്നിവിടങ്ങളിൽ 70.55, 65.4, 68.08എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം. Content Highlight: Delhi Election: Muslim-dominated constituencies record highest voter turnout
from mathrubhumi.latestnews.rssfeed https://ift.tt/31FhZ4s
via
IFTTT