Breaking

Sunday, February 9, 2020

തട്ടമിട്ട ജീവനക്കാരിക്കെതിരേ വര്‍ഗ്ഗീയ പരാമര്‍ശം; ഉപഭോക്താവിനെതിരേ ഐക്കിയയുടെ മാസ് മറുപടി

ബേൺ:തട്ടമിട്ടതിന്റെ പേരിൽ ഉപഭോക്താവ് വർഗ്ഗീയ പരാമർശം നടത്തിയ ജീവനക്കാരിയെ പിന്തുണച്ച് ഐക്കിയ കമ്പനി. തട്ടമിട്ട ഐക്കിയ ജീവനക്കാരിക്കെതിരേ റിവ്യു ബുക്കിൽ വർഗ്ഗീയ പരാമർശം നടത്തിയത് ശ്രദ്ധയിൽപ്പെട്ട സ്വിറ്റ്സർലൻഡിലെ ഐക്കിയ സ്റ്റോറാണ് പുരോഗമന നിലപാടിനെത്തുടർന്ന് കയ്യടി നേടിയത്. തലയിൽ തട്ടമിട്ട കാഷ്യറെ കണ്ടത് നിരാശാജനകം. ഇനി ഈ സ്റ്റോറിൽ ഞാൻ കാലുകുത്തില്ല എന്നായിരുന്നു ഐക്കിയ ഉപഭോക്താവിന്റെ പ്രതികരണം.എന്നാൽ ഈ വർഗ്ഗീയ വിദ്വേഷത്തിനെതിരേയുള്ളഐക്കിയയുടെ മറുപടി വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. "തങ്ങളുടെ കമ്പനി കൃത്യമായ ചില മൂല്യങ്ങൾ പിന്തുടരുന്നുണ്ട്. അത് മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും വേർതിരിവില്ലാതെ ഒരാളെ ബഹുമാനിക്കുക എന്നതാണ്.ഒരാളെ വസ്ത്രത്തിന്റെ പേരിൽ അളക്കുന്നതിനു മുമ്പ് നിങ്ങൾ അയാളെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. പ്രകടമായ രീതിയിൽ വിവേചനപരമായതിനാൽ നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങൾ ഒരു തരത്തിലും സ്വാഗതം ചെയ്യില്ല. നിങ്ങൾക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാവാമെങ്കിലും ഇത്തരത്തിൽ പൊതുവിടത്തിൽ അത് പ്രകടിപ്പിക്കുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റകരമാണ്. അത്തരം വർഗ്ഗീയ ചിന്തയുമായി നിങ്ങൾ ഞങ്ങളുടെ സ്റ്റോറിന്റെ പടി കയറില്ല എന്നത് ഞങ്ങളെ ഒരു തരത്തിലും ദുഃഖിപ്പിക്കില്ല. എന്നാണ് ഐക്കിയ കമ്പനി ഈ പരാമർശത്തിനെതിരേ പ്രതികരിച്ചത്. ഐക്കിയയുടെ മറുപടിക്ക്വൻവരവേൽപാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചത്. content highlights:racist attack against employee by customer, IKEA defends employee


from mathrubhumi.latestnews.rssfeed https://ift.tt/38dJQuN
via IFTTT