ശ്രീനഗർ: മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ്(ജെ.കെ.പി.എം.) പാർട്ടി അധ്യക്ഷനുമായ ഷാ ഫൈസലിനെ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. നിലവിൽ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, അലി മുഹമ്മദ് സാഗർ, സർതാജ് മദനി, ഹിലാൽ ലോൺ തുടങ്ങിയവരെയും പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റ് 14 മുതൽ ഷാ ഫൈസൽ കരുതൽ തടങ്കലിലാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ശ്രീനഗറിലെ എംഎൽഎഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. പൊതുസുരക്ഷാ നിയമം ചുമത്തിയ പശ്ചാത്തലത്തിൽ ഫൈസലിനെ വീട്ടിലേക്ക് മാറ്റുമോ അതോ എം.എൽ.എ. ഹോസ്റ്റലിൽ തന്നെ പാർപ്പിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. Shah Faesal, former civil servant and chief of Jammu & Kashmir Peoples Movement (JKPM), booked under Public Safety Act. (file pic) pic.twitter.com/Mh67ReKcnI — ANI (@ANI) February 15, 2020 content highlights:ex ias officer and jkpm leader shah faesal booked under psa act
from mathrubhumi.latestnews.rssfeed https://ift.tt/2SryT3s
via
IFTTT