Breaking

Saturday, February 15, 2020

ബൗളര്‍മാര്‍ മിന്നി, ഇന്ത്യ ലീഡ് പിടിച്ചു

ഹാമിൽട്ടൺ: ന്യൂസീലൻഡ് ഇലവനെതിരായ ത്രിദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 263 റൺസിനെതിരേ ബാറ്റ് ചെയ്ത ന്യൂസീലൻഡ് ഇലവൻ 235 റൺസിന് ഓൾഔട്ടായി. രണ്ടാമിന്നിങ്സിൽ മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 59 റൺസെടുത്തു. പത്ത് വിക്കറ്റ് കൈയിലിരിക്കേ 87 റൺസിന്റെ ലീഡായി ഇന്ത്യയ്ക്ക്. പൃഥ്വി ഷായും (35), മായങ്ക് അഗർവാളുമാണ് (23) പുറത്താവാതെ നിൽക്കുന്നത്. നേരത്തെ ഇന്ത്യൻ ബൗളർമാർ മികച്ച ഫോമിൽ പന്തെറിഞ്ഞതോടെയാണ് കിവീസ് ഇലവൻ തകർന്നത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്ത് ബൗളിങ് നിരയെ നയിച്ചു. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി എന്നിവർക്ക് രണ്ട് വീതം വിക്കറ്റുണ്ട്. രവിചന്ദ്രൻ അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ്. 40 റൺസെടുത്ത ഹെന്റി കൂപ്പറാണ് കിവീസ് ബാറ്റിങ്ങിൽ ടോപ്സ്കോറർ. രചിൻ രവീന്ദ്ര (34), ക്യാപ്റ്റൻ ഡാരിൽ മിച്ചൽ (32), ടോം ബ്രൂസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. Content Highlights: India Takes first innings lead against Newzland eleven


from mathrubhumi.latestnews.rssfeed https://ift.tt/2SsH1At
via IFTTT