Breaking

Saturday, February 15, 2020

സ്‌കൂള്‍ മീറ്റിലെ താരത്തെതേടി വിരാട് കോലി ഫൗണ്ടേഷന്‍

ഇന്ത്യൻ അത്ലറ്റിക്സിലെ കൗമാരതാരമായ ആൻസി സോജനെ തേടി വിരാട് കോലി ഫൗണ്ടേഷൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി 2013-ൽ സ്ഥാപിച്ചതാണീ ഫൗണ്ടേഷൻ. കായികരംഗത്തെ കഴിവുറ്റ താരങ്ങളെ കണ്ടെത്തി പരിശീലനത്തിനുവേണ്ട എല്ലാസഹായങ്ങളും നൽകുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഫൗണ്ടേഷന്റെ 2020 മുതൽ 2022 വരെയുള്ള പ്രോഗ്രാമിലേക്കാണ് ക്ഷണം. പ്രോഗ്രാമിന്റെ മൂന്നാം എഡിഷൻ മാർച്ച് ആറിന് മുംബൈയിലാണ് തുടങ്ങുന്നത്. വിരാട് കോലി ഫൗണ്ടേഷന്റെ വിളി വന്നല്ലോ എന്ത് തീരുമാനിച്ചു ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നാട്ടിക സ്പോർട്സ് അക്കാദമിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അവരുടെ ഓഫീഷ്യൽ മെയിൽ വന്നു. അതിനുമുന്നോടിയായി കോലി ഫൗണ്ടേഷന്റെ അധികൃതർ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. കരാറിലെ വ്യവസ്ഥകൾ അറിഞ്ഞിട്ടേ തീരുമാനമെടുക്കൂ. കൊറോണ കാരണം ചൈനയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നഷ്ടമായില്ലേ നഷ്ടമായിക്കാണുന്നില്ല. അപ്രതീക്ഷിതമായാണ് ചാമ്പ്യൻഷിപ്പിലേക്ക് വിളി വന്നത്. ഖേലോ ഇന്ത്യയിലെ പ്രകടനമായിരുന്നു അടിസ്ഥാനം. മികച്ച ഫോമിലായിരുന്നു. മത്സരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ആദ്യ അന്താരാഷ്ട്ര മെഡൽ ലഭിക്കുമായിരുന്നു. ഉറപ്പൊന്നുമില്ല, നേരിയൊരു സാധ്യതമാത്രം. എന്തൊക്കെയാണ് അടുത്ത ലക്ഷ്യങ്ങൾ ഏപ്രിലിൽ ഭോപാലിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയണം. അതിനുള്ള പരിശീലനത്തിലാണ്. അതിൽ ജൂലായിൽ നെയ്റോബിയിൽ നടക്കുന്ന ലോക അണ്ടർ-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാമാർക്ക് മറികടക്കണം. മേയിൽ ജൂനിയർ ഏഷ്യൻ അത്ലറ്റിക്സ് നടക്കുന്നുണ്ട് അതിലേക്കും യോഗ്യത നേടണം. പുതിയ ലക്കം സ്പോർട്സ് മാസിക വായിക്കാം.. ലോങ് ജമ്പിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ ആലോചിക്കുന്നുണ്ടോ പ്രധാന ഇനം ലോങ്ജമ്പ് തന്നെയാണ്. എന്നാൽ 100, 200 മീറ്ററുകളിലും മത്സരിക്കും. ആൻസി സോജനുമായുള്ള അഭിമുഖവും താരത്തിന്റെ വിശേഷവും പുതിയ ലക്കം സ്പോർട്സ് മാസികയിൽ വായിക്കാം... Content Highlights: ancy sojan gets call from virat kohli foundation


from mathrubhumi.latestnews.rssfeed https://ift.tt/2URWDiF
via IFTTT