ഔറംഗാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഔറംഗാബാദ് അഡിഷണൽ സെഷൻസ് ജഡ്ജി എം എസ് ദേശ്പാണ്ഡെയാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് രണ്ട് കൊല്ലത്തിന് ശേഷമാണ് കേസിൽ വിധിയുണ്ടായത്. 2017 ഓഗസ്റ്റ് 12 നാണ് സംഭവം നടന്നത്. പതിമൂന്നുകാരിയായ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു പ്രതി പവൻ പ്രമോദ് കുൽക്കർണി(26). സംഭവത്തിന് ആറ് ദിവസത്തിന് മുമ്പ് പെൺകുട്ടി പ്രതിയുടെ കൈയിൽ സഹോദരതുല്യമായി രാഖി അണിയിച്ചിരുന്നു. സംഭവദിവസം മാതാപിതാക്കളും സഹോദരനും പുറത്തു പോയതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. താഴത്തെ നിലയിൽ താമസിച്ചിരുന്ന അമ്മാവന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അത്യാവശ്യമായ ചില പണികളുണ്ടെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. മുകളിലത്തെ നിലയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. പെൺകുട്ടിയുടെ വായ് മൂടിക്കെട്ടിയ ശേഷമായിരുന്നു ആക്രമണം. വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ വീട്ടിലേക്ക് പോയി. കുട്ടിയുടെ പരിക്കുകൾ ശ്രദ്ധയിൽ പെട്ട അമ്മാവന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് പെൺകുട്ടി പീഡനവിവരം പറഞ്ഞു. അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കൾ മടങ്ങിയെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പവൻ പ്രമോദ് കുൽക്കർണിയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ക്രിമിനൽ നിയമത്തിന്റെ 376(A), 376(i), 506 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പോക്സോ നിയമത്തിന്റെ 4-ാം വകുപ്പും ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരുന്നു. വിചാരണയ്ക്കിടെ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ കൂടി ചേർക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ അമ്മയും അയൽവാസിയുമുൾപ്പെടെ എട്ട് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. Content Highlights: Man abducts, rapes girl in Aurangabad; sentenced to life imprisonment
from mathrubhumi.latestnews.rssfeed https://ift.tt/38nNS3G
via
IFTTT