Breaking

Saturday, February 15, 2020

ഉര്‍ദുഗാന്റെ പരാമര്‍ശം: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര കാര്യങ്ങളിൽ തലയിടേണ്ടതില്ലെന്ന് തുർക്കിയോട് ഇന്ത്യ. പാകിസ്താൻ സന്ദർശനത്തിനിടെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായിബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്". ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുർക്കി നേതൃത്വത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കശ്മീർ വിഷയത്തിൽ പാകിസ്താന് ഉർദുഗാൻ പൂർണ്ണ പിന്തുണയർപ്പിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഉർദുഗാൻ ഇങ്ങനെ പറഞ്ഞത്.കശ്മീരികൾ പീഡനം അനുവഭിക്കുന്നു, ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടു, തുടങ്ങിയ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. Content Highlights:Dont Interfere In Internal Affairs-India On Turkish President Erdogans Comment On J&K


from mathrubhumi.latestnews.rssfeed https://ift.tt/37r2MFm
via IFTTT