Breaking

Sunday, February 9, 2020

തിരഞ്ഞെടുപ്പിന് ഒരുങ്ങി രജനീകാന്ത്: രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ഏപ്രിലിൽ

ചെന്നൈ: നടൻ രജനീകാന്ത് ഏപ്രിലിൽ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കുമെന്ന് വിവരം. അണ്ണാ ഡിഎംകെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തിയേക്കും. ഓഗസ്റ്റിൽസംസ്ഥാന ജാഥ നടത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതി. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്ലാണ്രജനീകാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഏപ്രിൽ 14ന് ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അണ്ണാ ഡിഎംകെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഗസ്റ്റിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം. സെപ്റ്റംബറിൽ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് നീങ്ങും. തമിഴ്നാട്ടിലെ ജാതി കേന്ദ്രീകൃത പാർട്ടിയായ പാട്ടാളി മക്കൾകക്ഷി രജനിയുടെ പാർട്ടിയുമായി സഖ്യത്തിലെത്തിയേക്കും. രജനി പാർട്ടി പ്രഖ്യാപിച്ചാൽ ആ പാർട്ടിയിൽ ലയിക്കുമെന്ന് പുതിയ നീതി പാർട്ടി നേതാവ് എസി ഷൺമുഖം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ കമൽഹാസന്റെ മക്കൾ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. വേറെയും പാർട്ടികളെ കൂടെക്കൂട്ടി മഴവിൽ സഖ്യമായി അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ പദ്ധതി. ഡിഎംകെയെ തകർക്കുക എന്നതാണ് പ്രഥമ ലക്ഷ്യം എന്നതിനാൽ സഖ്യത്തിലുണ്ടായാലും ഇല്ലെങ്കിലും ബിജെപിയുടെ പൂർണ പിന്തുണയുണ്ടാവും എന്നാണ് രജനി മക്കൾ മൻഡ്രം കരുതുന്നത്. content highlights:Rajnikanth may declare his Party in April


from mathrubhumi.latestnews.rssfeed https://ift.tt/2UxlKHw
via IFTTT