Breaking

Saturday, February 15, 2020

328 ദിവസത്തിനു ശേഷം ഭൂമിയിലെത്തിയ ബഹിരാകാശ യാത്രിക തന്റെ നായയെ കണ്ടുമുട്ടിയപ്പോൾ

വാഷിങ്ടൺ:328 ദിവസത്തെ ബഹിരാകാശ യാത്രക്കു ശേഷം തന്റെ വളർത്തു നായയെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. "ഒരു വർഷത്തിനു ശേഷവും അവളെന്നെ മറന്നിട്ടില്ല എന്നത് സന്തോഷം തരുന്നു. ആരാണ് കൂടുതൽ ആവേശഭരിതർ എന്ന് പറയനാവുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പങ്കുവെച്ചത്. ക്രിസ്റ്റീന വരുന്നത് വാതിൽച്ചില്ലിലൂടെ കണ്ട നായ ആവേശഭരിതയായി ഓടുന്നതും വാലാട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിനോടകം തന്നെ 34ലക്ഷം പേരാണ് വീഡിയോ കണ്ട ത്. 1.26ലക്ഷം പേർ വീഡിയോ ലൈക്ക്ചെയ്തിട്ടുണ്ട്. Not sure who was more excited. Glad she remembers me after a year! pic.twitter.com/sScVXHMHJn — Christina H Koch (@Astro_Christina) February 13, 2020 content highlights :NASA astronaut Christina Koch reunite with her dog after a year


from mathrubhumi.latestnews.rssfeed https://ift.tt/39xJNKH
via IFTTT