Breaking

Saturday, February 15, 2020

മാഞ്ചെസ്റ്റര്‍ സിറ്റിക്ക് രണ്ടുവര്‍ഷത്തെ വിലക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റർ സിറ്റിക്ക് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ അടുത്ത രണ്ടുവർഷത്തേക്ക് വിലക്ക്. കളിയിലെ സാമ്പത്തിക സുതാര്യതാ നിയമങ്ങൾ പാലിക്കാത്തതിനാണ് നടപടി. സിറ്റിക്ക് മൂന്നുകോടി യൂറോ (ഏകദേശം 232 കോടിരൂപ) പിഴയും യൂറോപ്യൻ ഫുട്ബോൾ ഗവേണിങ് ബോഡിയായ യുവേഫ വിധിച്ചു. 2012 മുതൽ 2016 വരെ സിറ്റി സ്പോൺസർഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടിയതായി യുവേഫ ഫിനാൻഷ്യൽ കൺട്രോൾ ബോഡി (സി.എഫ്.സി.ബി.) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തോട് സിറ്റി സഹകരിച്ചിരുന്നില്ലെന്നും സി.എഫ്.സി.ബി. പറഞ്ഞു. 2021, 2022 സീസണിൽനിന്നാണ് മാഞ്ചെസ്റ്റർ സിറ്റിക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം യുവേഫയുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകുമെന്ന് സിറ്റി പ്രതികരിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണം ആരംഭിക്കുന്നതിനുമുൻപേ യുവേഫ തങ്ങളെ വിലക്കാനുള്ള തീരുമാനമെടുത്തിരുന്നെന്നും മാഞ്ചെസ്റ്റർ സിറ്റി സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. യുവേഫയുടെ തീരുമാനത്തിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു. Content Highlights: Manchester City Banned From UCL for 2 Years


from mathrubhumi.latestnews.rssfeed https://ift.tt/31WpKCZ
via IFTTT