Breaking

Tuesday, December 17, 2019

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ഗുവാഹാട്ടിയിലെ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതിൽ പ്രതിഷേധം ഉയർന്ന ഗുവാഹാട്ടിയിൽ ഏർപ്പെടുത്തിയ കർഫ്യൂ അസം സർക്കാർ പിൻവലിച്ചു. ക്രമസമാധാന നില വിലയിരുത്താൻ മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്. നഗരത്തിലെ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിലാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ചൊവ്വാഴ്ച മുതൽ പുനസ്ഥാപിക്കുമെന്നുംഅസം സർക്കാർ അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 11 മുതലാണ് ഗുവാഹാട്ടിയിൽ കർഫ്യു ഏർപ്പെടുത്തിയത്. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലിൽ അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ കർഫ്യൂ രാവിലെ ആറ് മുതൽ എട്ട് വരെയാക്കി കുറച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില കൂടതൽ മെച്ചപ്പെട്ടതായും നിലവിൽ പ്രതിഷേധക്കാരായ 190 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അസം പോലീസ് മേധാവി ഭാസ്കർജ്യോതി മഹാൻത വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ അക്രമ പരമ്പര പ്രത്യേക സംഘം അന്വേഷിക്കുമെന്നുംമഹാൻത പറഞ്ഞു. Content Highlights;assam governMent lifts curfew in guwahati


from mathrubhumi.latestnews.rssfeed https://ift.tt/34yxlYk
via IFTTT