പാറ്റ്ന: ബീഹാറിൽ പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു. നേരത്തെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവരാണ് വെടിയുതിർത്തത്. രാജ്പുരിലെ റോഹ്ത്താസിലാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പറമ്പിൽ പോകുമ്പോഴായിരുന്നു ആക്രമണം. പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച് രാവിലെയാണ് പെൺകുട്ടിക്ക്വെടിയേൽക്കുന്നത്. നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി അപകടനില തരണം ചെയ്തു. content highlights:girl shot after rape bid in Bihar
from mathrubhumi.latestnews.rssfeed https://ift.tt/38TskwS
via
IFTTT