Breaking

Monday, December 16, 2019

ഇത് ഭീരുക്കളുടെ സർക്കാർ - പ്രിയങ്ക ഗാന്ധി

ഡൽഹി: ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്ന് വിദ്യാർഥികളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം അടിച്ചമർത്തുന്ന മോദി സർക്കാർ ഭീരു ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുവാക്കളുടെ പ്രതിഷേധം കേന്ദ്രസർക്കാരിനെതിരായ താക്കീതാണെന്നെന്നും അവർ ട്വീറ്റ് ചെയ്തു. വിദ്യാർഥികളെ കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുള്ള ട്വീറ്റിൽ പ്രിയങ്ക വ്യക്തമാക്കി. "സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചാലും രാജ്യത്തെ യുവാക്കളുടെ ശബ്ദം മോദിക്ക് കേൾക്കേണ്ടിവരും" - അവർ ട്വിറ്ററിൽ കുറിച്ചു. "സർവകലാശാലകളിൽ പോലീസ് പ്രവേശിച്ച് വിദ്യാർഥികളെ മർദ്ദിക്കുകയാണ്. സർക്കാർ ജനങ്ങളെ ശ്രദ്ധിക്കേണ്ട ഘട്ടത്തിൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തൻ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാർഥികളെയും പത്രപ്രവർത്തകരെയും ബി.ജെ.പി. സർക്കാർ അടിച്ചമർത്തുകയാണ്. ഇതൊരു ഭീരുക്കളുടെ സർക്കാരാണ്." -പ്രിയങ്ക ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധം പോലീസ് അടിച്ചമർത്താൻ ശ്രമിച്ച സാഹചര്യത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്. Content Highlights:'This government is coward Priyanka Gandhi After Delhi Clashes


from mathrubhumi.latestnews.rssfeed https://ift.tt/2EkrX03
via IFTTT