Breaking

Tuesday, December 10, 2019

പള്ളിത്തർക്കം: യാക്കോബായസഭ സമരം ഡൽഹിയിലേക്ക്‌ മാറ്റുന്നു

കോട്ടയം: പള്ളിത്തർക്കത്തിൽ രമ്യമായ പരിഹാരം ആവശ്യപ്പെട്ട് യാക്കോബായസഭയുടെ സഹനസമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. ജനുവരിമുതൽ ജന്തർമന്ദറിൽ അനിശ്ചിതകാല സമരം തുടങ്ങും. ഇതിന് മുന്നോടിയായി സഭയുടെ സുന്നഹദോസ് 26-ന് പുത്തൻകുരിശ് പാത്രിയർക്കീസ് സെന്ററിൽ ചേരും. സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും പങ്കെടുക്കും. 27-ന് പുത്തൻകുരിശിൽ അഖിലമലങ്കര വൈദികയോഗവും ചേരുന്നുണ്ട്. സമ്മർദം ശക്തമാക്കും ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാരിൽ സമ്മർദം ശക്തമാക്കാനാണ് യാക്കോബായസഭയുടെ ശ്രമം. സെമിത്തേരികൾ ഉപയോഗിക്കുന്നതിലെ തടസ്സം, മാന്യമായി ശവസംസ്കാരം നടത്താൻ സാധിക്കാത്ത സ്ഥിതി എന്നിവ കേന്ദ്രസർക്കാരിനെ ധരിപ്പിക്കും. നവംബറിൽ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മാർ അൽക്കുറി, യാക്കോബായസഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ എന്നിവർ ഡൽഹിയിൽ കേന്ദ്രസർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. മലങ്കരയിലെ സഭാതർക്കം സമവായത്തിലൂടെ പരിഹരിക്കണമെന്നാണ് യാക്കോബായസഭയുടെ ആവശ്യം. സമരം വിജയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ യാക്കോബായസഭ നടത്തിയ സഹനസമരത്തിന് പൊതുസമൂഹത്തിെന്റ പിന്തുണ ലഭിച്ചെന്ന് സഭാനേതൃത്വം പറയുന്നു. കട്ടച്ചിറ പള്ളിയിലും എറണാകുളം ജില്ലയിലെ വിവിധ പള്ളികളിലും ശവസംസ്കാരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കഴിഞ്ഞു. തർക്കം രമ്യമായി പരിഹരിക്കാൻ പിന്തുണയ്ക്കാമെന്ന സംസ്ഥാനസർക്കാരിന്റെയും ഗവർണറുടെയും ഉറപ്പും സഭയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്. പരിഹാരം കണ്ടെത്തണം മലങ്കരയിലെ പള്ളിത്തർക്കത്തിന് ശാശ്വതമായ പരിഹാരം വേണം. പലകുറി അഭ്യർഥിച്ചിട്ടും ചർച്ചകളിൽനിന്ന് ഓർത്തഡോക്സ് സഭ വിട്ടുനില്ക്കുന്നത് വേദനാജനകമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പ്രശ്നം മാന്യമായി പരിഹരിക്കുമെന്നാണ് യാക്കോബായസഭ പ്രതീക്ഷിക്കുന്നത്. -ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, യാക്കോബായസഭ വൈദികട്രസ്റ്റി. content highlights:jacobite faction church protest delhi


from mathrubhumi.latestnews.rssfeed https://ift.tt/2LECszz
via IFTTT