Breaking

Monday, December 9, 2019

പന്തിന് കൂവല്‍; തിരുവനന്തപുരത്തെ കാണികളോട് ചൂടായി കോലി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന് കഷ്ടകാലമാണ്. എം.എസ് ധോനിയുടെ പിൻഗാമിയെന്ന ലേബലിൽ ടീമിലെത്തിയ പന്തിന് പക്ഷേ അതിനോട് നീതി പുലർത്തുന്ന ഒരു പ്രകടനം ഈ അടുത്തകാലത്തൊന്നും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും പലപ്പോഴും പിഴവുകൾ വരുത്തുന്ന പന്ത് ആരാധകരുടെ കടുത്ത വിമർശനങ്ങൾക്കും വിധേയനാകുന്നുണ്ട്. ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നൽകണമെന്ന മുറവിളികൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് ഇന്ത്യൻ ടീം വിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി സഞ്ജുവിന്റെ സ്വന്തം നാട്ടിൽ തന്നെ എത്തുന്നത്. എന്നാൽ തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസൺ സ്വന്തം നാട്ടിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുന്നതുകാണാൻ കാത്തിരുന്ന ആരാധകർ ലീം ലിസ്റ്റ് പുറത്തുവന്നതോടെ നിരാശരായി. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ നിലനിർത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇതിനെതിരേ തിരുവനന്തപുരത്തെ കാണികൾ കൂക്കിവിളികളോടെയാണ് പ്രതിഷേധിച്ചത്. ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഋഷഭ് പന്തിന്റെ പേരുപറഞ്ഞപ്പോൾ സ്റ്റേഡിയം കൂക്കിവിളികളാൽ നിറഞ്ഞു. പിന്നീട് ഗ്ലൗസ് നൽകാൻ വേണ്ടി സഞ്ജു മൈതാനത്തിറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ നിറയെ ഹർഷാരവങ്ങൾ മുഴങ്ങുകയും ചെയ്തു. Cheers from the crowd in Thiruvananthapuram reserved for their very own @IamSanjuSamson 😎😎 #TeamIndia #INDvWI @Paytm pic.twitter.com/8zJSQZ2LeR — BCCI (@BCCI) December 8, 2019 സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ കലിപ്പ് മൊത്തം കാണികൾ തീർത്തത് ഋഷഭ് പന്തിനോടായിരുന്നു. മത്സരത്തിനിടെ പന്ത് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോൾ സഞ്ജുവിന്റെയും ധോനിയുടെയും പേരുവിളിച്ച് പന്തിനെ കളിയാക്കിയ കാണികളോട് ഒടുവിൽ മിണ്ടാതിരിക്കാൻ ക്യാപ്റ്റൻ കോലിക്ക് തന്നെ പറയേണ്ടി വന്നു. അഞ്ചാം ഓവറിൽ പന്ത് എവിൻ ലൂയിസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോഴാണ് കാണികളുടെ രോഷം പന്തും ടീം മാനേജ്മെന്റും ശരിക്കും അറിഞ്ഞത്. പന്തിനെതിരെയുള്ള കാണികളുടെ പ്രതിഷേധം നിർത്താൻ കോലിക്ക് തന്നെ ഇടപെടേണ്ടി വന്നു. ഈ സമയം ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു കോലി. അൽപം പരുഷമായി തന്നെയായിരുന്നു കോലിയുടെ പ്രതികരണം. സമീപകാലത്തെ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേൾക്കുന്ന യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി നേരത്തെ തന്നെ ക്യാപ്റ്റൻ രംഗത്തെത്തിയിരുന്നു. പന്തിന്റെ കഴിവിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്നും അവൻ ഒരു അവസരം നഷ്ടപ്പെടുത്തുമ്പോൾ സ്റ്റേഡിയത്തിലെ ആളുകൾ ധോനിയുടെ പേര് അലറി വിളിക്കരുതെന്നും കോലി പറഞ്ഞിരുന്നു. Content Highlights:Virat Kohli gestures angrily as crowd reaction on Rishabh Pant's dropped catch


from mathrubhumi.latestnews.rssfeed https://ift.tt/353Tvm3
via IFTTT