Breaking

Friday, December 20, 2019

മോദിയുടെയും ഷായുടെയും ചിത്രങ്ങള്‍ നടപ്പാതയില്‍ പതിച്ചു; കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജില്‍ സംഘര്‍ഷം

കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി,കോളേജിന് അകത്തേക്കുള്ള നടപ്പാതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ എസ്.എഫ്.ഐ. പ്രവർത്തകർ പതിച്ചതാണ് സംഘർഷത്തിനു കാരണമായത്. ഫോട്ടോ: സി.സുനിൽകുമാർ രാവിലെ പത്തുമണിയോടെയാണ് സംഭവം. കോളേജിന്റെ കവാടത്തിനു മുന്നിൽ ടൈൽ പതിച്ച ഭാഗത്ത് മുഴുവനായും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഫോട്ടോകൾ വിദ്യാർഥികൾ പതിക്കുകയായിരുന്നു. ഇവയിൽ ചവിട്ടിക്കൊണ്ടു മാത്രമേ കോളേജിനുള്ളിൽ കടക്കാൻ സാധിക്കുകയുള്ളൂ എന്ന തരത്തിലായിരുന്നു ഫോട്ടോകൾ പതിച്ചത്. ഫോട്ടോ: സി.സുനിൽകുമാർ ഇത് പ്രദേശത്തെ ഒരു സംഘം ബി.ജെ.പി. പ്രവർത്തകരെ പ്രകോപിപ്പിച്ചു. അവർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ എസ്.എഫ്.ഐ. പ്രവർത്തകർ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ഇതോടെ കൂടുതൽ ബി.ജെ.പി.പ്രവർത്തകർ സ്ഥലത്തേക്ക് എത്തുകയും വിദ്യാർഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടർന്ന് ബി.ജെ.പി. പ്രവർത്തകർ കോളേജിനു മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പെൺകുട്ടികൾ കോളേജ് കവാടത്തിൽ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഫോട്ടോ: സി.സുനിൽകുമാർ പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകൾ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്. content highlights:sfi activists pastes photos of modi and amit shah on pavement in kannur krishna menon memorial college


from mathrubhumi.latestnews.rssfeed https://ift.tt/34z4Qtq
via IFTTT