Breaking

Tuesday, December 10, 2019

ഉയരെ ഉയരെ പെട്രോൾവില

കൊച്ചി: രാജ്യത്ത് പെട്രോൾവില ഒരുവർഷത്തെ ഉയർന്നനിലയിലെത്തി. തിങ്കളാഴ്ച കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 76.96 രൂപയായി ഉയർന്നു. നവംബർ ഒമ്പതിന് 74.96 രൂപയായിരുന്നു വില. ഒരുമാസംകൊണ്ട് രണ്ടുരൂപയുടെ വർധന. എന്നാൽ, ഇതിന് ആനുപാതികമായി ഡീസലിന് വില ഉയർന്നിട്ടില്ല. 69.55 രൂപയിൽനിന്ന് 69.69 രൂപയായാണ് ഡീസൽവില ഉയർന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 78.44 രൂപയും ഡീസലിന് 71.08 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഇന്ധനവില ഉയരുന്നത്. ഇതിനൊപ്പം, വിദേശനാണ്യവിപണിയിൽ രൂപയുടെ മൂല്യം ഇടിയുന്നതും വിലവർധനയ്ക്കു കാരണമായി. സെപ്റ്റംബർ പകുതിയോടെ സൗദിയിൽ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ രണ്ടാഴ്ചകൊണ്ട് പെട്രോൾവില രണ്ടര രൂപയോളം ഉയർന്നിരുന്നു. എന്നാൽ, പിന്നീട് വിലതാഴ്ന്നു. ആ നിലയിൽനിന്നാണ് വില വീണ്ടും ഉയർന്നത്. Content Highlights:Petrol price Kerala


from mathrubhumi.latestnews.rssfeed https://ift.tt/36q082B
via IFTTT