Breaking

Tuesday, December 10, 2019

മന്ത്രിമാർക്ക് പിന്നാലെ കുട്ടിനേതാക്കാൾക്കും വിദേശയാത്ര

തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശയാത്രയെക്കുറിച്ചുള്ള വിവാദം അവസാനിക്കുന്നതിനുമുന്നെ 'കുട്ടിനേതാക്കൾക്ക്' വിദേശയാത്രയ്ക്ക് അവസരമൊരുക്കി സർക്കാർ. ലണ്ടനിലെ കാർഡിഫ് സർവകലാശാലയിൽ ഒരാഴ്ചനീളുന്ന നേതൃത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ, എയ്ഡഡ് കോളേജ് യൂണിയൻ ഭാരവാഹികൾക്കാണ് അവസരം. 70 പേരടങ്ങുന്ന സംഘത്തെ പരിശീലനത്തിന് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രസർക്കാരിന്റെ റൂസ ഫണ്ടുപയോഗിച്ചാണ് യാത്ര. അക്കാദമിക് കാര്യങ്ങൾക്കായി അനുവദിച്ച ഫണ്ട് നേതൃത്വപരിശീലനത്തിനുപയോഗിക്കുന്നതിനെതിരേയും വിമർശനമുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കോളേജ് യൂണിയനുകളും എസ്.എഫ്.ഐ. നിയന്ത്രണത്തിലാണെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലും ഐ.ഐ.എം. ഉൾപ്പെടെയുള്ള മുൻനിര പരിശീലനസ്ഥാപനങ്ങൾ രാജ്യത്തുള്ളപ്പോഴും കോളേജ് യൂണിയൻ ഭാരവാഹികൾക്കായി ഇത്തരമൊരു പരിശീലനം ഒരുക്കേണ്ടതുണ്ടോയെന്ന ചോദ്യം ഉയരുന്നു. മന്ത്രിമാരുടെ വിദേശയാത്രയെ ഹൈക്കോടതി വിമർശിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് അവസരം. അപേക്ഷിക്കാനായി പാസ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഫ്ളെയർ കോഓർഡിനേറ്റർക്ക് സമർപ്പിക്കാനാണ് നിർദേശം. Content Highlights:college union leaders foreign visit


from mathrubhumi.latestnews.rssfeed https://ift.tt/2sUeXvB
via IFTTT