Breaking

Wednesday, December 18, 2019

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനനഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ജഗൻ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങൾ നിർദേശിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. അമരാവതിയെന്ന ഒറ്റ തലസ്ഥാനമെന്ന മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആശയത്തിന് ബദലായാണ് ജഗന്റെ സ്വപ്നപദ്ധതി. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയിൽ നിയമസഭയും കുർണൂലിൽ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. ഇതുവഴി മൂന്നുമേഖലയിലെ ജനങ്ങൾക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാനപദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആന്ധ്രയുടെ വടക്കൻ തീരമേഖലയിലാണ് വിശാഖപട്ടണം. അമരാവതി തീരമേഖലയിലും 1950-കളിലെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന കുർനൂൽ റായലസീമയിലുമാണ്. മേയ് 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ ചന്ദ്രബാബു നായിഡു ആരംഭിച്ച അമരാവതി നഗരത്തിന്റെ നിർമാണം ജഗൻ നിർത്തിവെച്ചിരുന്നു. അമരാവതിയുടെ നിർമാണത്തിന് നായിഡു സർക്കാർ 9000 കോടി രൂപയാണ് മുടക്കിയത്. Content Highlights:Jagan Mohan Reddy, Andhra Pradesh Capitals


from mathrubhumi.latestnews.rssfeed https://ift.tt/2PPP2wQ
via IFTTT