Breaking

Friday, December 6, 2019

ഹൈദരാബാദ് പ്രതികളുടെ കൊലപാതകം: മുറിവില്‍ മരുന്ന് പുരട്ടും പോലെയെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഡൽഹി കൂട്ടബലാത്സംഗ കേസിലെ ഇര നിർഭയയുടെ അമ്മ ആഷാ ദേവി. 2012ൽ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാർത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു. അവസാനം ഒരു മകൾക്ക് നീതി ലഭിച്ചു. പോലീസിന് ഞാൻ നന്ദി പറയുന്നു. 7 വർഷമായി ഞാൻ ആക്രോശിക്കുകയാണ്, നിയമങ്ങൾ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്.- ആശാ ദേവി പറഞ്ഞു. ഞാൻ ഇപ്പോഴും കോടതിയിൽ ചുറ്റിത്തിരിയുകയാണ്. ഡിസംബർ 13ന് വീണ്ടും കോടതിയിൽ പോകണം. ആ മകൾക്ക് നീതി ലഭിച്ചിരിക്കുന്നതിനാൽ അവളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവർക്കും ഒരു ഭയമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പോലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബർ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. Content Highlights:Like an ointment to my wounds, says Nirbhayas mother on hyderabad accused killed in police encounter


from mathrubhumi.latestnews.rssfeed https://ift.tt/33VxJQf
via IFTTT