ആലപ്പുഴ: യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെത്തുടർന്ന് 38 ദിവസമായി സംസ്കരിക്കാൻ കഴിയാതെ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിസെമിത്തേരിയിൽ സംസ്കരിച്ചു. യാക്കോബായ വിഭാഗത്തിൽപ്പെട്ട കിഴക്കേവീട്ടിൽ മറിയാമ്മ രാജ (92) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ സംസ്കരിച്ചത്. പുലർച്ചെ അഞ്ചരക്ക് നൂറോളം വിശ്വാസികൾ ചേർന്ന് സെമിത്തേരിയിൽ കടന്ന് സംസ്കാരം നടത്തുകയായിരുന്നു. പള്ളിക്ക് കാവൽ നിന്ന പോലീസുകാർ പ്രതിരോധിച്ചില്ല. കട്ടച്ചിറ സെയ്ന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നതിനാലാണ് മൃതദേഹം പെത്യേക പേടകത്തിൽ സൂക്ഷിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇരുവിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സംസ്കാരം നടന്നത്. content highlights:Kattachira St Marys church in Kayamkulam,Orthodox faction,Jacobite faction
from mathrubhumi.latestnews.rssfeed https://ift.tt/33PHIGx
via
IFTTT