മുംബൈ: ബിജെപി സഖ്യമെന്ന ഭാരം ലഘൂകരിച്ചതോടെ മഹാരാഷ്ട്രയിൽ സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ശിവസേന. മഹാരാഷ്ട്രയിൽ മാത്രമല്ല ബിജെപി ക്യാമ്പിൽ പോലും സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത് എന്നും ശിവസേന പറയുന്നു. ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് ബിജെപിക്ക് നേരെയുള്ള ശിവസേനയുടെ ഒളിയമ്പ്. ശിവസേനയുമായി വീണ്ടും സംസാരിക്കാൻ തയ്യാറാണെന്ന അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ബിജെപി വിട്ടുനിൽക്കണം. പ്രതിപക്ഷമായി അധികകാലം തുടരാനാവില്ലെന്ന് ഇപ്പോൾ തന്നെ നിരവധി ബിജെപി നേതാക്കൾ തുറന്നുപറഞ്ഞു കഴിഞ്ഞു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ മഹാരാഷ്ട്രയിൽ ഒരു സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ പോലും ഇപ്പോൾ മനസ്സ് തുറന്ന് സംസാരിക്കുന്നത്.- മുഖപ്രസംഗത്തിൽ പറയുന്നു. ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ഖഡ്സെ രംഗത്ത് വന്നിരുന്നു. എൻസിപി നേതാവ് ശരദ് പവാറുമായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഖഡ്സെയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഇത് തുടക്കം കുറിച്ചിരുന്നു. അദ്ദേഹം ശരദ് പവാറിനെ കണ്ടിരുന്നു, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. തനിക്കിപ്പോൾ സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം സധൈര്യം പറഞ്ഞത്. ബിജെപി നേതാവ് പങ്കജമുണ്ഡെയുടെ അവസ്ഥയും സമാനമാണ്. എല്ലാവർക്കും ഇപ്പോൾ വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നത്- ശിവസേന പറയുന്നു. മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്. ഫഡ്നാവിസിന് ഇപ്പോഴും അധികാരക്കൊതിയാണ്. ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഉദ്ധവ് അച്ഛൻ ബാൽ താക്കറെയ്ക്ക് കോൺഗ്രസുമായി ചേർന്ന് സേനയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാമെന്ന് വാക്കുനൽകിയിരുന്നോ എന്ന് ഫഡനാവിസ് ചോദിച്ചിരുന്നു. രാം വിലാസ് പാസ്വാൻ, നിതീഷ് കുമാർ എന്നിവർ നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ളവരാണെന്നും എന്നാൽ ഇന്ന് ബിജെപിയുമായി സഖ്യത്തിലാണെന്നുള്ളത് മറക്കരുതെന്നും സേന ബിജെപിയെ ഓർമിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്ന കാര്യത്തിലെ തർക്കങ്ങളെ തുടർന്നാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള ദീർഘകാല സഖ്യത്തിൽ വിള്ളൽ വീഴുന്നത്. Content Highlights:Free Atmosphere Now As We Eased Burden Of BJP Relationship
from mathrubhumi.latestnews.rssfeed https://ift.tt/36Wvi1F
via
IFTTT