Breaking

Thursday, December 12, 2019

പാസ്പോർട്ടിലെ താമരയെച്ചൊല്ലി സഭയിൽ പ്രതിഷേധം

ന്യൂഡൽഹി: പുതിയ പാസ്പോർട്ടുകളിൽ സുരക്ഷയുടെ ഭാഗമെന്ന വിശദീകരണത്തോടെ കൂട്ടിച്ചേർത്ത താമരച്ചിഹ്നം ഒഴിവാക്കണമെന്ന് പ്രതിപക്ഷ എം.പി.മാർ. ശൂന്യവേളയിൽ ലോക്സഭയിൽ എം.കെ. രാഘവനാണു വിഷയമുന്നയിച്ചത്. താമരച്ചിഹ്നമുള്ള പാസ്പോർട്ടുകൾ തിരിച്ചെടുക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു. പാസ്പോർട്ട് ഓഫീസർ ഒപ്പിടുന്നതിനു താഴെയായാണ് താമരയുടെ ചിത്രമുള്ളത്. സുരക്ഷയുടെ ഭാഗമായാണു നടപടിയെന്നു പറയുന്നതല്ലാതെ വ്യക്തമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്കോ, സർക്കാരിനോ സാധിച്ചിട്ടില്ല. ഇതുമൂലം എന്തു സുരക്ഷയാണ് പാസ്പോർട്ടിന് അധികമായി വന്നിരിക്കുന്നതെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണം. രാജ്യംഭരിക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം പാസ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബെംഗളൂരു, കൊച്ചി പാസ്പോർട്ട് ഓഫീസുകളിലാണ് പുതിയ രീതിയിൽ അച്ചടിച്ച പാസ്പോർട്ടുകൾ എത്തിച്ചിരിക്കുന്നത്. ഇവ അടിയന്തരമായി പിൻവലിക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു. രാഘവനു പിന്തുണയുമായി കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, എൻ.കെ. പ്രേമചന്ദ്രൻ, ഡി.എം.കെ. നേതാവ് ടി.ആർ. ബാലു എന്നിവരും രംഗത്തെത്തി. Content highlights:Passport Lotus Lok Sabha


from mathrubhumi.latestnews.rssfeed https://ift.tt/2PA3Uzv
via IFTTT