Breaking

Tuesday, December 17, 2019

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍: റയലിന് കടുപ്പം,ബാഴ്‌സയ്ക്ക്‌ എളുപ്പം

നിയോൺ: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ തകർപ്പൻ മത്സരങ്ങൾ. നറുക്കെടുപ്പ് പൂർത്തിയായപ്പോൾ മുൻ ചാമ്പ്യൻമാരായ സിനദിൻ സിദാന്റെ റയൽ മാഡ്രിഡിന് പെപ്പ് ഗാർഡിയോളയുടെ മാഞ്ചെസ്റ്റർ സിറ്റി എതിരാളി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡുമായും ചെൽസി ബയേൺ മ്യൂണിക്കുമായും കളിക്കും. അതേസമയം ബാഴ്സലോണയ്ക്ക് താരതമ്യേനെ എളുപ്പമാണ്. ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ.2020 മെയ് 30-ന് തുർക്കിയിലെ ഇസ്താംബൂളിലാണ് ഫൈനൽ. പ്രീക്വാർട്ടർ ലൈനപ്പ് ബൊറൂസ്സിയ ഡോർട്മുൺഡ് (ജർമനി)- പി.എസ്.ജി. (ഫ്രാൻസ്) റയൽ മാഡ്രിഡ് (സ്പെയിൻ)- മാഞ്ചെസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) അറ്റ്ലാന്റ (ഇറ്റലി) - വലൻസിയ (സ്പെയിൻ) അത്ലറ്റിക്കോ മാഡ്രിഡ് (സ്പെയിൻ) - ലിവർപൂൾ (ഇംഗ്ലണ്ട്) ചെൽസി (ഇംഗ്ലണ്ട്) - ബയേൺ മ്യൂണിക്ക് (ജർമനി) ലിയോൺ (ഫ്രാൻസ്) - യുവന്റസ് (ഇറ്റലി) ടോട്ടനം (ഇംഗ്ലണ്ട്) -ലെയ്പ്സിഗ് (ജർമനി) നാപ്പോളി (ഇറ്റലി)- ബാഴ്സലോണ (സ്പെയിൻ) ആദ്യപാദം ഫെബ്രുവരി 18, 19 രണ്ടാംപാദം ഫെബ്രുവരി 25, 26 കൗതുകം 2012-ലെ ഫൈനലിൽ ചെൽസിയും ബയേൺ മ്യൂണിക്കുമാണ് കളിച്ചത് ആദ്യമായി നോക്കൗട്ടിൽ കടന്ന അറ്റ്ലാന്റയ്ക്ക് രണ്ട് വട്ടം ഫൈനൽ കളിച്ച വലൻസിയ ആദ്യകിരീടം മോഹിക്കുന്ന സിറ്റിക്ക് എതിരാളി ഏറ്റവും കൂടുതൽ കപ്പ് നേടിയ റയൽ മാഡ്രിഡ് പി.എസ്.ജി. പരിശീലകൻ തോമസ് ടുച്ചൽ തൊട്ടുമുമ്പ് പരിശീലിപ്പിച്ചത് ബൊറൂസ്സിയ ഡോർട്മുൺഡിനെ Content Highlights: Champions League Football Draw Manchester City vs Real Madrid


from mathrubhumi.latestnews.rssfeed https://ift.tt/2S0wcG4
via IFTTT