Breaking

Thursday, December 12, 2019

ഇംപീച്ച്മെന്റ്: ട്രംപിന്റെ പേരിൽ കുറ്റംചുമത്തി

വാഷിങ്ടൺ: ഇംപീച്ച്മെന്റ് നേരിടുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ ഹൗസ് ജുഡീഷ്യറി സമിതി ഔദ്യോഗികമായി കുറ്റംചുമത്തി. അധികാര ദുരുപയോഗം, കോൺഗ്രസിന് തടസ്സമുണ്ടാക്കൽ എന്നീ രണ്ടുകുറ്റങ്ങൾ ചുമത്തിയാണ് സമിതി പ്രമേയം പാസാക്കിയത്. 2020-ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്നുകരുതുന്ന ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രൈനുമേൽ സമ്മർദംചെലുത്തിയതിലൂടെ ട്രംപ് അധികാരദുർവിനിയോഗം നടത്തുകയും കോൺഗ്രസിൻറെ പുരോഗതിക്ക് തടസ്സമുണ്ടാക്കുകയും ചെയ്തെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട പ്രമേയത്തിൽ കമ്മിറ്റിമേധാവി ജെറി നാഡ്ലെർ പറഞ്ഞു. കണ്ടെത്തലിൽ ജുഡീഷ്യൽ സമിതിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചർച്ചനടക്കും. വെള്ളിയാഴ്ച ഇതിന്മേൽ വോട്ടെടുപ്പും നടക്കും. വോട്ടെടുപ്പിൽ പ്രമേയം പാസായാൽ പിന്നീടത് ജനപ്രതിനിധിസഭയിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനുമിടും. അടുത്തയാഴ്ചയോടെ വിഷയം പ്രതിനിധിസഭയുടെ പരിഗണനയിലെത്തുമെന്നാണ് കരുതുന്നത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ട്രംപിനെതിരേയുള്ള പ്രമേയം പാസാകാനാണ് സാധ്യത. പ്രതിനിധിസഭ പാസാക്കിയാൽ ഇംപീച്ച്മെന്റ് പ്രമേയത്തിന്മേൽ സെനറ്റിൽ വിചാരണ നടക്കും. ജനുവരിയിലാകും വിചാരണ. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്മെന്റിനെ അനുകൂലിച്ചേക്കില്ല. Cntent Highlight:Conviction against trump in impeachment


from mathrubhumi.latestnews.rssfeed https://ift.tt/36vPJCt
via IFTTT